KeralaMollywoodLatest NewsNewsEntertainment

‘കുറേ നാളായി ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചിട്ട്, പക്ഷെ..’ : സുബിയുമായുള്ള വിവാഹവാർത്തയെക്കുറിച്ച് രാഹുൽ

കുറെ ദിവസം ഐസിയുവില്‍ നോക്കി

വേദികളിൽ ചിരിയുടെ പൂരം തീർക്കുന്ന കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച ഒന്നായിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുബിയുടെ വിയോഗം. താലിമാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തു, ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്ന് നേരത്തെ സുബി തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, സുബിയെ വിവാഹം ചെയ്യാനിരുന്ന കലാഭവന്‍ രാഹുല്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

read also: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്യമെന്ന് കെ സുരേന്ദ്രൻ

താരം പറഞ്ഞതിങ്ങനെ,

‘കുറെ ദിവസം ഐസിയുവില്‍ നോക്കി. ആളെ കിട്ടിയില്ല. എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്തു. കുറേ നാളായി ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമിന് പോയി കൊണ്ടിരിക്കുകയായിരുന്നു. അതങ്ങനങ്ങ് പോകുകയാണെങ്കില്‍ ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ വച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തില്‍ ആരോഗ്യത്തില്‍ ഇംപ്രൂവ്‌മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മയൊക്കെ പോകുന്നുണ്ടായിരുന്നു. ഡോക്ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷണം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. ജ്യൂസൊക്കെ കഴിക്കും എന്ന് മാത്രം. സുബിയുടെ കുടുംബവുമായിട്ടും എനിക്ക് അടുപ്പമായിരുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button