KeralaLatest NewsNews

വീട് കയറി ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍ 

തിരുവനന്തപുരം: വീട് കയറി ആക്രമിച്ച കേസിൽ അടിപിടി കേസുകളിലെ സ്ഥിരം പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ ഇളമ്പ കരിക്കകംക്കുന്ന് ചരുവിള പുത്തൻവീട്ടിൽ മനീഷ് (26), കരിക്കകംക്കുന്ന് പുത്തൻവീട്ടിൽ ശ്രീരാജ് (24) എന്നിവരാണ് പിടിയിലായത്. ഇളമ്പ കരിക്കകംകുന്ന് വടക്കേവിള വീട്ടിൽ ബിനുവിനെ വീട് കയറി ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവർ സ്ഥിരം അടിപിടി കേസുകളിൽ പ്രതികൾ ആണെന്നും മനീഷിന് ആറ്റിങ്ങൽ സ്റ്റേഷനിൽ 8 കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്നും ശ്രീരാജിന് ആറ്റിങ്ങൽ സ്റ്റേഷനിൽ 2 കേസുകൾ ഉൾപ്പെടെ വിവിധ കേസുകൾ ഉണ്ടെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നിർദ്ദേശ പ്രകാരം എസ്ഐ അനൂപ്, എഎസ്ഐ രാജീവൻ, ജിഎസ്സിപിഒ ബിജു എസ്പിള്ള, സി.പി.ഒമാരായ റിയാസ്, നിധിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button