രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായാണ് ഇൻഫോസിസ്. ലോകത്തിലെ മുൻനിര ഐടി കമ്പനികളുടെ പട്ടികയിൽ ഇൻഫോസിസും ഇടം നേടിയിട്ടുണ്ട്. എന്നാൽ, ടെക് ലോകത്തെ ഇപ്പോൾ ഇൻഫോസിസ് നായകന്റെ ശമ്പളമാണ് ചർച്ചാ വിഷയം. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ഇൻഫോസിസ് 2022- ൽ കമ്പനി മേധാവിയുടെ ശമ്പളം ഉയർത്തിയിരുന്നു. രാജ്യത്തെയും വിദേശത്തേയും അറിയപ്പെടുന്ന കോർപ്പറേറ്റ് നായകരിൽ ഒരാളും, ഇൻഫോസിസ് സിഇഒയും, എംഡിയുമായ സലിൽ പരേഖിന്റെ ഒരു ദിവസത്തെ ശമ്പളം 21 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം ശമ്പളത്തിൽ 88 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയത്.
ശമ്പള വർദ്ധനവിന് മുൻപ് സലിൽ പരേഖിന്റെ വാർഷിക ശമ്പള പാക്കേജ് 42.50 കോടി രൂപയായിരുന്നെങ്കിൽ, ശമ്പള വർദ്ധനവിന് ശേഷം 79.75 കോടി രൂപയായി. രാജ്യാന്തര കോർപ്പറേറ്റ് രംഗത്ത് വിവിധ സംഭാവനകൾ നൽകിയ വ്യക്തി കൂടിയാണ് സലിൽ പരേഖ്. ആപ്ലിക്കേഷൻ സേവനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ടെക് ഡിവിഷൻ തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം പ്രധാനമായും നേതൃത്വം നൽകുന്നത്.
Also Read: സ്വർണ്ണക്കടത്തിലെ തർക്കം: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ
Post Your Comments