
അവതാരക സുബി സുരേഷിന്റെ മരണത്തിന്റെ വേദനയിലാണ് ആരാധകർ. തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവെ സുബി പറഞ്ഞിരുന്നു. ഇപ്പോഴിതാ സുബിയുടെ മരണശേഷം സുഹൃത്ത് രാഹുല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു.
’25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്‌മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷര്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്മെന്‍്റുകളൊന്നും ഏറ്റില്ല.’ രാഹുൽ പറഞ്ഞു.
read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അഴിമതി, പണം തട്ടുന്നു: കളക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
കഴിഞ്ഞ മാസം 9ന് ആണ് സുബി സുരേഷ് ഫ്ലവേഴ്സ് ഒരു കോടി പരിപാടിയില്‍ പങ്കെടുത്തത്. കല്യാണം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ എന്റെ ഒപ്പം കൂടി കൂടിയിട്ടുണ്ട് . പുള്ളിക്കാരന്‍ ഫെബ്രുവരിയില്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ആ ഇരിക്കുന്ന ആളാണ് എന്ന് പറഞ്ഞുകൊണ്ട് സുബി രാഹുലിനെ പരിചയപ്പെടുത്തിയിരുന്നു. ഞാന്‍ അങ്ങനെ ഒരു മണ്ടത്തരത്തിനു നില്‍ക്കില്ല എന്നാണ് തമാശയായി രാഹുല്‍ പറഞ്ഞത്. ഇരുവരുടെയും ആ വീഡിയോയും ഇപ്പോള്‍ വൈറലാണ്.
Post Your Comments