KeralaLatest NewsNews

സ്വർണ്ണക്കടത്തിലെ തർക്കം: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ തർക്കത്തെ തുടർന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. താമരശ്ശേരിയിൽ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. അലി ഉബൈർ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read Also: പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, നാട്ടുകാര്‍ക്ക് നേരെ കല്ലേറ്: കൊച്ചിയിൽ ആശങ്ക പരത്തിയ യുവാവ് പിടിയിൽ

താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ ഒരു സംഘം ആളുകൾ ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. അഷ്‌റഫിന്റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മിൽ വിദേശത്ത് സ്വർണ ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുളള തർക്കത്തെ തുടർന്നാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്. വിലപേശി കിട്ടാനുള്ള സ്വർണ്ണവും പണവും കൈക്കലാക്കാനായിരുന്നു അലി ഉബൈറാനും സംഘവും പദ്ധതിയിട്ടിരുന്നത്. തുടർന്നാണ് വ്യാപാരിയെ ഇവർ തട്ടിക്കൊണ്ടു പോയത്.

അലിയുടെ സഹോദരൻമാരായ ഷബീബ് റഹ്മാനേയും മുഹമ്മദ് നാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പദ്ധതി ഉപേക്ഷിച്ച് തട്ടിക്കൊണ്ടു പോകൽ സംഘം വ്യാപാരിയെ ഇറക്കി വിട്ട ശേഷം കടന്നു കളയുകയായിരുന്നു.

Read Also: ഇന്ത്യൻ പ്രീമിയർ ലീഗ് 2023: മത്സരങ്ങൾ തൽസമയം പ്രക്ഷേപണം ചെയ്യും, പുതിയ പ്രഖ്യാപനവുമായി ജിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button