Latest NewsNewsIndia

‘താടിയും മുടിയും വടിക്കുന്നത് ഹറാം’; ഫത്വ പുറപ്പെടുവിച്ചു, നാലു വിദ്യാർത്ഥികളെ പുറത്താക്കി

സഹാറൻപൂർ: ഇസ്ലാമിക സ്ഥാപനമായ ദാറുൽ ഉലൂം ദയൂബന്ദ് തങ്ങളുടെ വിദ്യാർത്ഥികൾ താടി വടിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. താടിയും മുടിയും വടിക്കരുതെന്നും അത്തരക്കാരെ പഠനകേന്ദ്രത്തിൽ നിന്ന് പുറത്താക്കുമെന്നുമാണ് ദാറുൽ ഉലൂം ദേവ്ബന്ദിന്റെ പുതിയ ഉത്തരവ്. സ്ഥാപനത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണ്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

‘ഉത്തരവ് ലംഘിക്കുന്നവരെ പഠനകേന്ദ്രത്തിൽ നിന്നും പുറത്താക്കും. താടി മുറിച്ച ശേഷം സ്ഥാപനത്തിൽ പ്രവേശനത്തിന് വരുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകില്ല’, സ്ഥാപനം അറിയിച്ചു. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം രാജ്യത്തെ പ്രമുഖ ഇസ്ലാമിക പഠനകേന്ദ്രങ്ങളിൽ ഒന്നാണ്. ദാറുൽ ഉലൂമിന്റെ പഠനവിഭാഗം മേധാവി മൗലാന ഹുസൈൻ അഹമ്മദാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

നേരത്തെ ഫെബ്രുവരി ആറിന് താടിയും മുടിയും വെട്ടിയതിന് നാലുപേരെ പഠനകേന്ദ്രത്തിൽ നിന്നും പുറത്താക്കിയിരുന്നു. വിദ്യാർത്ഥികൾ ക്ഷമാപണം എഴുതി നൽകിയെങ്കിലും ദാറുൽ ഉലൂം അത് സ്വീകരിച്ചിരുന്നില്ല. താടിയും മുടിയും വെട്ടുന്നത് അനിസ്ലാമികമാണെന്ന് കാട്ടി മൂന്ന് വർഷം മുൻപ് ദാറുൽ ഉലൂം ദേവ്ബന്ദ് ഫത്വ പുറത്തിറക്കിയിരുന്നു.

shortlink

Post Your Comments


Back to top button