Latest NewsEuropeNewsInternational

പാർട്ടിയിൽ എത്തിയ അറുപതോളം കുഞ്ഞുങ്ങൾ ഒരുപോലെ!! സംശയത്തെ തുടർന്ന് അന്വേഷിച്ചപ്പോൾ പുറത്തുവന്നത് അമ്പരപ്പിക്കുന്ന സത്യം

സ്വര്‍വര്‍ഗ്ഗ ദമ്പതികളെയാണ് ബീജദാതാവ് ലക്ഷ്യം വച്ചത്

സിഡ്നി : പാർട്ടിയിൽ പങ്കെടുത്ത കുഞ്ഞുങ്ങൾ ഒരുപോലെ. സംശയം തോന്നിയതോടെ അന്വേഷണം നടത്തിയ ദമ്പതിമാർ കണ്ടെത്തിയത് വലിയ തട്ടിപ്പ്. വ്യാജ പേരുകള്‍ ഉപയോഗിച്ച്‌ അറുപതിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കിയത് ഒരു ബീജ ദാതാവ്. ഓസ്‌ട്രേലിയയിലാണ് യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്ത വ്യക്തി തട്ടിപ്പ് നടത്തിയത്.

സ്വര്‍വര്‍ഗ്ഗ ദമ്പതികളെയാണ് ബീജദാതാവ് ലക്ഷ്യം വച്ചത്. നാല് വ്യത്യസ്ത പേരുകളിലാണ് ബീജദാതാവ് ബീജം നല്‍കിയിരുന്നത്. ഒരു പാര്‍ട്ടിയില്‍ വച്ച്‌ കുഞ്ഞുങ്ങളുടെ സാമ്യം മനസിലാക്കിയ സ്വവര്‍ഗ്ഗ ദമ്പതികള്‍ ഐവിഎഫ് ക്ലിനിക്കുകളില്‍ വിളിച്ച്‌ വിവരം തിരക്കുകയായിരുന്നു. തുടര്‍ അന്വേഷണത്തില്‍ ഇയാള്‍ സമ്മാനങ്ങള്‍ കൈപ്പറ്റി ബീജം നല്‍കിയതായും ബീജം വില്‍പന നടത്തിയിരുന്നതായും കണ്ടെത്തി.

read also: ജനദ്രോഹനയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു: കെ സുരേന്ദ്രൻ

ഓസ്‌ട്രേലിയന്‍ നിയമപ്രകാരം ബീജ വില്‍പ്പന കുറ്റകരമാണ്. ഹ്യൂമന്‍ ടിഷ്യൂ ആക്‌ട് പ്രകാരം മനുഷ്യ ബീജത്തിന് പണം നല്‍കുന്നതോ സമ്മാനങ്ങള്‍ നല്‍കുന്നതോ നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട ഏത് കുറ്റത്തിനും 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button