Latest NewsKeralaNews

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണ ചെയിൻ ഉൾപ്പെടെ പിടിയില്‍ 

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട. വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണ ചെയിൻ ഉൾപ്പെടെ കസ്റ്റംസ് വിജിലൻസ് വിഭാഗം വിവിധ സംഭവങ്ങളിലായാണ് സ്വര്‍ണ്ണം പിടികൂടിയത്.

ദുബൈയിൽ നിന്ന് എത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദിൻ എന്നിവരാണ് വായ്ക്കകത്ത് ഒളിപ്പിച്ച സ്വർണ്ണ ചെയിനുകൾ കടത്താൻ ശ്രമിക്കവേ പിടിയിലായത്. യഥാക്രമം 140 ,145 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ചെയിനുകൾ. ആണ് കണ്ടെത്തിയത്.

ഷാർജയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറിൽ നിന്ന് 210 ഗ്രാം തൂക്കമുള്ള സ്വർണ്ണ നാണയങ്ങൾ പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ നാണയങ്ങൾ.

മറ്റൊരു കേസിൽ ദുബൈയിലേക്ക് പുറപ്പെടാനെത്തിയ മധുര സ്വദേശിയായ മുഹമ്മദ് യുസഫ് എന്നയാളിൽ നിന്ന് മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 6000 അമേരിക്കൻ ഡോളർ പിടികൂടി. 4,83,600 രൂപ വരുന്നതാണ് വിദേശ കറൻസി.

shortlink

Related Articles

Post Your Comments

Related Articles


Back to top button