Latest NewsNewsLife Style

കണ്ണിന്‍റെ ആരോഗ്യത്തിനായി കഴിക്കാം കാപ്സിക്കം; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ്. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. നിരവധി ഇനങ്ങള്‍ കാപ്സിക്കത്തിനുണ്ട്.

വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് നല്ലതാണ്. അതു പോലെ വിറ്റാമിന്‍ ഇ, എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വളരെ കുറച്ച് കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബെല്‍ പെപ്പര്‍ കണ്ണിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി6 അടങ്ങിയ ബെല്‍ പെപ്പര്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും. വിദഗ്ധരും ശാസ്ത്രജ്ഞരും കാപ്സിക്കത്തിന് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശരീര വേദനയുള്ളവര്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുന്നു. നമ്മുടെ തൊലിയില്‍ നിന്നും സ്പൈനല്‍ കോര്‍ഡിലേക്ക് വേദനയുടെ ആവേഗങ്ങളെ എത്തിക്കുന്നത് തടയുകയും സ്വാഭാവികമായ പെയിന്‍കില്ലറായി കാപ്സിക്കം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാലഡുകളിലും പിസ, പാസ്ത, മക്രോണി എന്നിവയിലും കാപ്സിക്കം ഉപയോഗിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button