Latest NewsSaudi ArabiaNewsInternationalGulf

ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവരാണോ: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

തിരുവനന്തപുരം: രാജ്യത്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർ ജാഗ്രതാ പുലർത്തണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി ഉത്പന്നങ്ങൾ ഓർഡർ ചെയ്ത ശേഷം അവ ലഭിക്കാതിരിക്കുന്നതും, തട്ടിപ്പിന് ഇരയാകുന്നതും സംബന്ധിച്ച് ആഴ്ച്ച തോറും നിരവധി പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഓടുന്ന ട്രെയിനിൽ അശ്ളീല പ്രവർത്തികളുമായി കമിതാക്കൾ: സഹിക്കാനാകാതെ മാറിയിരുന്ന് സഹയാത്രക്കാർ

ഒട്ടുമിക്ക ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളും സൗദിയ്ക്കകത്തോ, പുറത്തോ ഉള്ള വ്യക്തികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണെന്നും, ഇതിനാൽ തന്നെ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ ഇവയുമായി ബന്ധപ്പെട്ട വ്യവഹാരനടപടികൾ കേവലം വ്യക്തികൾ തമ്മിലുള്ളവയായി മാത്രമാണ് കണക്കാക്കുന്നതെന്നും, ഇവ വാണിജ്യ വ്യവഹാര നടപടികളായി കണക്കാക്കാനാകില്ലെന്നും അധികൃതർ പറഞ്ഞു.

ഓൺലൈനിലൂടെ ഓർഡർ ചെയ്ത ഉത്പന്നങ്ങൾ ലഭിക്കുന്നതിൽ ഉണ്ടായേക്കാവുന്ന കാലതാമസം, തട്ടിപ്പ് എന്നിവ ഒഴിവാക്കുന്നതിനാണ് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം വ്യവഹാരങ്ങൾ രാജ്യത്തെ വാണിജ്യ നിയമങ്ങളുടെ പരിധിയിൽ വരാത്തതിനാൽ ഈ തർക്കങ്ങളുമായി ബന്ധപ്പെട്ട പണം വീണ്ടെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാർന്ന പ്രക്രിയയായി മാറുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ‘സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം’: പാർലമെന്റ് തീരുമാനിക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button