Latest NewsNewsTechnology

വിപണി കീഴടക്കാൻ പുത്തൻ എയർ കണ്ടീഷണറുകളുമായി സാംസംഗ് എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പുതിയ ശ്രേണി മനോഹരമായ ഡ്യുവൽ ടോൺ ഡിസൈനിലാണ് പുറത്തിറക്കുന്നത്

ഇന്ത്യൻ വിപണി കീഴടക്കാൻ അത്യാധുനിക സവിശേഷതകൾ ഉള്ള പ്രീമിയം വിൻഡ് ഫ്രീ എയർ കണ്ടീഷണറുകളുമായി പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് എത്തുന്നു. 2023 ശ്രേണിയിൽ ഉൾപ്പെടുന്ന എയർ കണ്ടീഷണറുകളാണ് സാംസംഗ് പുറത്തിറക്കുന്നത്. ഇവ ശുദ്ധമായ വായു, ഊർജ്ജ കാര്യക്ഷമത, സൗകര്യം എന്നിവ ഉൾപ്പെടുത്തി ഡിസൈൻ ചെയ്ത എയർ കണ്ടീഷണറുകളാണ്.

പുതിയ ശ്രേണി മനോഹരമായ ഡ്യുവൽ ടോൺ ഡിസൈനിലാണ് പുറത്തിറക്കുന്നത്. വെള്ള നിറമുള്ള പാനലിന് പുറമേ, റോസ് ഗ്രേ, എയർ മിന്റ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും വാങ്ങാൻ സാധിക്കും. ഈ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകളിൽ ഇൻ- ബിൽറ്റ് എയർ പ്യൂരിഫയർ, നൂതനമായ ഫിൽട്രേഷൻ സാങ്കേതികവിദ്യയുള്ള 4- ഇൻ-1 പിഎം 2.5 എയർ ഫിൽട്ടർ എന്നിവ നൽകിയിട്ടുണ്ട്. ഇവ മുറിയെ പരമാവധി അണുവിമുക്തമാക്കാൻ സഹായിക്കും. പുതിയ ശ്രേണിയിലുള്ള എയർ കണ്ടീഷണറുകളുടെ വില 35,599 രൂപ മുതലാണ് ആരംഭിക്കുന്നത്. മുൻനിര റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ട്, ആമസോൺ, സാംസംഗ് ഡോട്ട് കോം എന്നിവയിൽ നിന്നും വാങ്ങാൻ സാധിക്കും.

Also Read: എസ്.എഫ്.ഐ വനിതാ നേതാവിനെ ആക്രമിച്ചത് കല്യാണം മുടക്കിയതിന്? – ചിന്നുവിന് അപസ്മാരം വന്നപ്പോൾ അമ്പാടി ഉണ്ണി മുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button