ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. വളരെ വ്യത്യസ്ഥമായ ഡിസൈനിലും ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്നതാണ് ഓപ്പോയുടെ ഹാൻഡ്സെറ്റുകൾ. അത്തരത്തിൽ ഓപ്പോ പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് ഓപ്പോ എ9. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.5 ഐപിഎസ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 ആണ് പിക്സൽ റെസല്യൂഷൻ. ക്വാൽകം എസ്ഡിഎം665 സ്നാപ്ഡ്രാഗൺ 665 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 195 ഗ്രാം മാത്രമാണ് ഭാരം.
Also Read: വിപണി കീഴടക്കാൻ പുത്തൻ എയർ കണ്ടീഷണറുകളുമായി സാംസംഗ് എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിൽ പുറത്തിറക്കിയ ഓപ്പോ എ9 സ്മാർട്ട്ഫോണുകളുടെ വില 18,990 രൂപയാണ്.
Post Your Comments