
ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിച്ചാല്‍ തടസ്സങ്ങള്‍ ഒന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും.
ഭഗവാന്‍ പരമശിവന്റേയും പാര്‍വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതിയെ ഏതു കാര്യത്തിനു മുന്‍പും വന്ദിക്കുന്നതു ഉത്തമമാണ്. വിഘ്‌ന വിനാശനായ ഗണപതി ഭഗവാന് ആഗ്രഹസാഫല്യത്തിനായി നാരങ്ങാമാല വഴിപാട് പ്രധാനമാണ്.
പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി തുടര്‍ച്ചയായി മൂന്ന് ദിവസം ഭഗവാന് ചാര്‍ത്തി മൂന്നാം ദിവസം വഴിപാടുകാരന്റെ പേരിലും നാളിലും വിഘ്‌നഹര സ്‌തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്‌നഹര സ്‌തോത്രം ചൊല്ലി ഭക്തിപൂര്‍വ്വം മുക്കുറ്റി സമര്‍പ്പിക്കുകയോ ചെയ്താല്‍ ഫലം സുനിശ്ചിതം. വഴിപാടുകാരന്റെ ജന്മനക്ഷത്ര ദിനത്തില്‍ പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നതാണ് അത്യുത്തമം . അതായത്, പക്കപിറന്നാളിന് രണ്ട് ദിനം മുന്നേ നാരങ്ങാമാല സമര്‍പ്പണം തുടങ്ങാം, പക്കപിറന്നാളിന് അന്ന് പുഷ്പാഞ്ജലി നടത്തണം.
ഗൃഹപ്രവേശം, പുതിയസംരംഭങ്ങള്‍ തുടങ്ങിയ ഏതു ശുഭകാര്യ ആരംഭദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന രീതിയില്‍ അനുഷ്ഠിക്കുന്നതും വിശേഷമാണ്. അഭീഷ്ട സിദ്ധിക്കായി ദിവസേന ഭക്തിപൂര്‍വ്വം വിഘ്‌നഹര സ്‌തോത്രം ജപിക്കുന്നതും നന്ന്
Post Your Comments