Latest NewsIndiaNews

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 13 രോഹിങ്ക്യകൾ ഉൾപ്പെടെ 16 പേർ പിടിയിൽ

അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 13 രോഹിങ്ക്യകൾ പിടിയിൽ. രോഹിങ്ക്യകൾ ഉൾപ്പെടെ 16 പേരാണ് പിടിയിലായത്. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും ആർപിഎഫ് ഇവരെ പിടികൂടുകയായിരുന്നു. പിടിക്കപ്പെട്ടവരിൽ മൂന്ന് കുട്ടികൾ അടക്കം 13 പേർ രോഹിങ്ക്യകളും രണ്ട് പേർ ബംഗ്ലാദേശ് സ്വദേശികളുമാണ്.

ഇടനിലക്കാരനായ ഇന്ത്യൻ പൗരനും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഝാർഖണ്ഡ് സ്വദേശി അഭിജിത്ത് ദേവിയാണ് അറസ്റ്റില്‍ ആയത്. ഇവർ ഇടനിലക്കാരനായ ഝാർഖണ്ഡ് സ്വദേശി അഭിജിത്ത് ദേബിന്റെ സഹായത്തിൽ ബംഗ്ലാദേശിൽ നിന്നും ത്രിപുരയിലൂടെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അഗർത്തല റെയി വേ സ്റ്റേഷനിൽ നിന്ന് രാവിലെ 8:05-ന് പുറപ്പെടുന്ന കൊൽക്കത്ത കാഞ്ചൻജംഗ എക്‌സ്പ്രസിൽ കയറുവാൻ ഇരിക്കെയാണ് ഇവർ ആർപിഎഫിന്റെ പിടിയിലായത്.

കൊൽക്കത്തയിൽ നിന്ന് ജമ്മുവിലേക്ക് കടക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button