MollywoodLatest NewsCinemaNewsEntertainment

പൈലറ്റ് തലചുറ്റി കിടന്നാൽ വെള്ളം തളിക്കണ്ടേ? അപ്പോള്‍ കയറാന്‍ പാടില്ലെന്ന് പറഞ്ഞ് നിന്നാ മതിയോ?: ഷൈൻ ടോം ചാക്കോ

മലയാളികളുടെ പ്രിയതാരമാണ് ഷൈൻ ടോം ചാക്കോ. സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയ സ്റ്റാർ കൂടിയാണ് ഷൈൻ. അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന വീഡിയോകൾ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ഷൈൻ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ വിവാദമാകാറുമുണ്ട്. അടുത്തിടെ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ഷൈൻ കയറിയത് വലിയ വാര്‍ത്തയായിരുന്നു. അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അവിടെ പോയതെന്ന് പിന്നാലെ ഷൈൻ മറുപടിയും പറഞ്ഞിരുന്നു.

അന്ന് നടന്നതെന്തെന്ന് വിശദമാക്കുകയാണ് ഷൈൻ ഇപ്പോൾ. വിമാനം പറത്താൻ അറിയാവുന്നവരാണോ പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയതെന്ന് ഷൈൻ ടോം പറയുന്നു. ക്ലബ്ബ് എഫ് എമ്മിന്റെ സ്റ്റാർ ജാം പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം.

‘പറത്താൻ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയത്. കാശ് കൊടുക്കുന്നതല്ലേ?. എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ?. അപ്പോഴും കയറാന്‍ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാല്‍ മതിയോ?. പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും പ്രശ്‌നം ഇല്ലല്ലോ?’, ഷൈൻ ചോദിക്കുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഷൈൻ ടോം വിമാനത്തിന്റെ കോക്പിറ്റിൽ കയറിയ വാർത്തകൾ പുറത്തുവന്നത്. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ സീറ്റിൽ ഇരിക്കാൻ നടൻ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. അബദ്ധം പറ്റിയതാണെന്ന വിശദീകരണം മുഖവിലയ്ക്കെുടുത്ത അധികൃതർ താരത്തെ വിട്ടയക്കാൻ തീരുമാനിക്കുക ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button