ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ഷഹാന എങ്ങനെ ഇതിനെ അതിജീവിക്കും: സീമ ജി. നായര്‍

പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്

തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടി സീമ ജി. നായര്‍. ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ഷഹാന എങ്ങനെ ഇതിനെ അതിജീവിക്കുമെന്ന് സീമ പറയുന്നു.

read also: ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ട് തന്നിട്ട് അച്ഛന്‍ കാത്തുനിന്നു: ഗ്ലാമി ഗംഗ തുറന്നു പറയുന്നു

കുറിപ്പ്

പ്രണവിന് ആദരാഞ്ജലികള്‍. ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു. പക്ഷെ ഇപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ന്യൂസില്‍ കണ്ടത് ഇത്. ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം. ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും.

പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്.

Share
Leave a Comment