Latest NewsNewsIndia

ഫഹദ് അഹമ്മദ് തനിക്ക് സഹോദരനെന്ന് സ്വര, ഒടുവിൽ വിവാഹം കഴിച്ചതും ആ ‘സഹോദരനെ’ തന്നെ! – പരിഹസിച്ച് സോഷ്യൽ മീഡിയ

'സഹോദരനെ വിവാഹം കഴിച്ച സ്വര ഭാസ്കർ'! - പരിഹസിച്ച് സോഷ്യൽ മീഡിയ, സ്വന്തം വാക്കുകൾ തിരിഞ്ഞ് കൊത്തുമ്പോൾ

ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ആയ ഫഹദ് അഹമ്മദിനെ വിവാഹം ചെയ്ത കാര്യം നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ പങ്കുവെച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സ്വര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 6ന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. സമാജ്‌വാദി പാർട്ടി യൂത്ത് വിങ്ങിൻ്റെ മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡൻ്റാണ് ഫഹദ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്തതെന്നാണ് സൂചന.

വിവാഹത്തിന് പിന്നാലെ സ്വരയെയും ഫഹദിനെയും പരിഹസിച്ച് സോഷ്യൽ മീഡിയ. ‘സഹോദരാ’ എന്ന് വിളിച്ച് കൊണ്ട് നടന്ന ആളെ എങ്ങനെയാണ് വിവാഹം ചെയ്യാൻ സാധിച്ചതെന്ന് ട്രോളർമാർ ചോദിക്കുന്നു. സഹോദരനും സഹോദരിക്കും വിവാഹാശംസകള്‍, സഹോദരനെയാണോ നീ കല്യാണം കഴിച്ചത് എന്നിങ്ങനെയാണ് എന്നാണ് ചില കമന്റുകള്‍. എന്നാല്‍, ഇതിനോട് താരം പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും പഴയ ട്വീറ്റുകളാണ് ഇത്തരം പരിഹാസങ്ങൾക്ക് കാരണമായിരിക്കുന്നത്. ഫഹദിനെ സഹോദരന്‍ എന്നായിരുന്നു ട്വീറ്റുകളില്‍ സ്വര വിശേഷിപ്പിച്ചിരുന്നത്.

‘ഹാപ്പി ബര്‍ത്ത്ഡേ ഫഹദ് മിയാന്‍. എന്റെ സഹോദരന്റെ ആത്മവിശ്വാസം അങ്ങനെ തന്നെ തുടരാന്‍ സാധിക്കട്ടെ. സന്തോഷത്തോടെയിരിക്കുക. നിനക്ക് പ്രായമാവുകയാണ്, ഇനി വിവാഹം കഴിക്കൂ. നല്ലൊരു ജന്മദിനവും ഗംഭീരമായൊരു വര്‍ഷവും ആശംസിക്കുകയാണ് സുഹൃത്തേ’ എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. ഫഹദിനൊപ്പമുള്ളൊരു ചിത്രവും സ്വര ഭാസ്‌കര്‍ പങ്കുവച്ചിരുന്നു. സ്വരയുടെ ട്വീറ്റിന് ഫഹദ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ‘എന്റെ വിവാഹത്തിന് വരുമെന്ന് നീ വാക്കു തന്നതാണെന്നും ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി’ എന്നുമായിരുന്നു ഫഹദിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button