Latest NewsKeralaNewsEntertainmentKollywood

പാടിക്കഴിഞ്ഞാല്‍ ജാതി ഏതാന്ന് ചോദിക്കും, അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്, പേടിയാണ്: വൈറൽ

പാട്ട് പഠിച്ച്‌ ക്ഷേത്രങ്ങളില്‍ പോയി പാടാന്‍ തുടങ്ങി

ജാതി വിവേചനം സമൂഹത്തിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. സംഗീത റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തുന്ന പെണ്‍കുട്ടി ജാതിയുടെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചാ വിഷയം.

തമിഴിലെ പ്രമുഖ ചാനലായ വിജയ് ടി.വിയിലെ സൂപ്പര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയില്‍ വച്ചായിരുന്നു മത്സരാർത്ഥിയായ അരുണ താൻ നേരിട്ട അപമാനങ്ങൾ പങ്കുവച്ചത്. താന്‍ ക്ഷേത്രങ്ങളില്‍ പാടാന്‍ പോവുമ്പോള്‍ ആളുകള്‍ തന്നോട് തന്റെ ജാതി ചോദിക്കാറുണ്ടെന്ന് അരുണ പറയുന്നു. എന്നാല്‍ തന്റെ ജാതി പുറത്ത് പറഞ്ഞാല്‍ പാടുന്നതില്‍ നിന്നും വിലക്കുമോയെന്ന് ഭയമാണെന്നും കണ്ണീരോടെ അരുണ പങ്കുവച്ചു.

read also: മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റ്: കോൺടാക്റ്റ് ലെൻസുമായി ഉറങ്ങിയ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

‘പാട്ട് പഠിച്ച്‌ ക്ഷേത്രങ്ങളില്‍ പോയി പാടാന്‍ തുടങ്ങി. പാടിക്കഴിഞ്ഞാല്‍ ഉടനെ എല്ലാവരും ചോദിക്കുന്നത് നിങ്ങള്‍ ഏത് ജാതിയാണെന്നാണ്. അത് വളരെ കഷ്ടമാണ്. അത് പുറത്ത് പറഞ്ഞാല്‍ ഇനി പാടാന്‍ സമ്മതിക്കില്ല എന്ന ഭയം വരും. അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്,’ എന്നാണ് അരുണ വികാരഭരിതയായി പറയുന്നത്.

അരുണയുടെ തുറന്ന് പറച്ചില്‍ കേട്ട നടന്‍ ബാലാജി അരുണയെ പിന്തുണച്ചു. ഇന്ന ജാതിയിലുള്ള ആളുകള്‍ മാത്രമേ പാട്ട് പാടാന്‍ സാധിക്കുകയുള്ളൂ എന്നൊന്നില്ല, അങ്ങനെയൊന്നുണ്ടെങ്കില്‍ അതിനെ നിങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്ന് അരുണയോട് അദ്ദേഹം പറയുന്നു.

shortlink

Post Your Comments


Back to top button