Latest NewsKeralaNewsBusiness

മൂല്യ വർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിൽ നിന്നും വാങ്ങാം, പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്

ഓൺലൈൻ വിപണിയിൽ ഘട്ടം ഘട്ടമായി ഉൽപ്പന്നങ്ങൾ എത്തിക്കാനാണ് കൃഷിവകുപ്പിന്റെ ശ്രമം

സംസ്ഥാനത്ത് മൂല്യ വർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ മുഖാന്തരം വാങ്ങാനുള്ള അവസരം ഒരുക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ‘കേരൾ ആഗ്രോ’ എന്ന ബ്രാൻഡിലാണ് ഉൽപ്പന്നങ്ങൾ എത്തുക. കൃഷിവകുപ്പ് മന്ത്രി വി. പ്രസാദാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ ഫെസ്റ്റിനോടനുബന്ധിച്ചുളള ഡിപിആര്‍ ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഓൺലൈൻ വിപണിയിൽ ഘട്ടം ഘട്ടമായി ഉൽപ്പന്നങ്ങൾ എത്തിക്കാനാണ് കൃഷിവകുപ്പിന്റെ ശ്രമം. ആദ്യ ഘട്ടത്തിൽ കൃഷിവകുപ്പ് ഫാമുകൾ, ജൈവ ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉൽപ്പന്നങ്ങളാണ് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുക. ഇത് വിജയകരമായി പൂർത്തീകരിച്ചാൽ രണ്ടാം ഘട്ട നടപടികൾ ആരംഭിക്കുന്നതാണ്. രണ്ടാം ഘട്ടത്തിൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കൂടി കേരൾ ആഗ്രോ ബ്രാൻഡിന് കീഴിൽ ഉൾപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖാന്തരം ലഭ്യമാക്കുന്നതാണ്.

Also Read: ബിബിസി ഓഫീസുകളിലെ പരിശോധന: വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button