ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

പുതുക്കിയ പലിശ നിരക്കുകൾ 2023 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിലായി

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. റസിഡന്റ്, എൻആർഒ, എൻആർഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം, 999 ദിവസം കാലാവധിയുള്ള റസിഡന്റ്, എൻആർഒ, എൻആർഇ നിക്ഷേപങ്ങൾക്ക് 8.10 ശതമാനം പലിശയാണ് ലഭിക്കുക. അതേസമയം, റസിഡന്റ് സീനിയർ സിറ്റിസൺസ് വിഭാഗത്തിന് ലഭിക്കുന്ന പലിശ നിരക്ക് 8.60 ശതമാനമായും ഉയർത്തിയിട്ടുണ്ട്.

രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന റസിഡന്റ്, എൻആർഒ നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശ നിരക്കായ 8.00 ശതമാനമാണ് ലഭിക്കുക. അതേസമയം, ഇതേ കാലയളവിൽ കാലാവധി പൂർത്തിയാക്കുന്ന റസിഡന്റ് സീനിയർ സിറ്റിസൺസ് വിഭാഗത്തിന് 8.50 ശതമാനം പലിശ ലഭിക്കുന്നതാണ്. പുതുക്കിയ പലിശ നിരക്കുകൾ 2023 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിലായി.

Also Read: ചെന്നൈയിലെ എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ; കവർച്ച ആസൂത്രണം ചെയ്തതും പ്രതികൾ ഒളിച്ചതും കെജിഎഫിലെ ഹോട്ടലിൽ

Share
Leave a Comment