Latest NewsNewsIndia

ആക്ടിവിസ്റ്റും നടിയുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി; വരന്‍ രാഷ്ട്രീയ നേതാവ് ഫഹദ് അഹമ്മദ്

ന്യൂഡല്‍ഹി: നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ പ്രണയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ വിവാഹം കഴിഞ്ഞതായി സ്വര അറിയിച്ചത്. ജനുവരി ആറാം തിയതി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തങ്ങള്‍ വിവാഹിതരായെന്ന് സ്വര കുറിച്ചു.

സമാജ്‌വാദി പാർട്ടി യുവജന വിഭാഗത്തിന്റെ മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡന്റാണ് ഫഹദ് അഹമ്മദ്. ‘ചിലപ്പോൾ നിങ്ങളുടെ അടുത്തുള്ള എന്തിനെയെങ്കിലും നിങ്ങൾ ദൂരവ്യാപകമായി തിരയുന്നു. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം സൗഹൃദം കണ്ടെത്തി. പിന്നീട് ഞങ്ങൾ പരസ്പരം കണ്ടെത്തി! എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @FhadZirarAhmad ‘, സ്വര ട്വിറ്ററിൽ കുറിച്ചു.

2020 ജനുവരിയിൽ നടന്ന ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ വെച്ചാണ് സ്വരയും ഫഹദും ആദ്യമായി പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി, പ്രണയമായി, ഒടുവിൽ വിവാഹത്തിലെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button