Latest NewsNewsTechnology

ഇന്ത്യക്കാരന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപഭോഗം കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

രാജ്യത്തെ ഡാറ്റ ഉപയോഗത്തിൽ 100 ശതമാനത്തോളം ആളുകളും 4ജി, 5ജി ഉപഭോക്താക്കളാണ്

രാജ്യത്ത് മൊബൈൽ ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം കുതിക്കുന്നതായി റിപ്പോർട്ട്. നോക്കിയയുടെ വാർഷിക ബ്രോഡ്ബാൻഡ് ഇൻഡക്സ് റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, ഇന്ത്യക്കാരന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം 19.5 ജിബിയാണ്. കൂടാതെ, കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ഇന്ത്യയിലെ മൊബൈൽ ഡാറ്റ ട്രാഫിക് പ്രതിമാസം 14 എക്സാബൈറ്റിലധികമാണ്. മുൻ വർഷത്തേക്കാൾ 3.2 ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2018- ൽ മൊബൈൽ ഡാറ്റ ട്രാഫിക് പ്രതിമാസം 4.5 എക്സാബൈറ്റായിരുന്നു.

രാജ്യത്തെ ഡാറ്റ ഉപയോഗത്തിൽ 100 ശതമാനത്തോളം ആളുകളും 4ജി, 5ജി ഉപഭോക്താക്കളാണ്. 4ജി എൽടിഇ നെറ്റ്‌വർക്ക് വിജയകരമായി പൂർത്തീകരിച്ചതോടെയാണ് മൊബൈൽ ഡാറ്റ ഉപഭോഗം കുതിച്ചുയർന്നത്. നിലവിൽ, വിവിധ ടെലികോം സേവന ദാതാക്കൾ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനാൽ, 2024 എത്തുമ്പോഴേക്കും ഇപ്പോൾ ഉള്ളതിന്റെ ഇരട്ടിയിലധികം ഡാറ്റ ഉപഭോഗം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Also Read: ചിന്തയ്ക്ക് എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ചിന്ത പരാതി നൽകിയ ഹോട്ടലിന്റെ പേരില്‍ വധഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button