സോള്‍: ഉത്തര കൊറിയയില്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ മകള്‍ ജു എയുടെ അതേ പേരുള്ളവര്‍ അടിയന്തരമായി പേരു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. മാത്രമല്ല, ജനിക്കുന്ന കുട്ടികള്‍ക്ക് ഇനിമുതല്‍ ആ പേര് ഇടുന്നതും വിലക്കി. കിം ജോങ് ഉന്‍ മകളെ പിന്‍ഗാമിയായി പ്രഖ്യാപിക്കുമെന്ന സൂചന ശക്തമാണ്. ഇതിന്റെ മുന്നോടിയാണ് ഈ നടപടിയെന്നാണ് അഭ്യൂഹം.
Read Also: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം വീണ്ടും ചൂടാൻ ഇലോൺ മസ്ക്, ആസ്തികൾ ഉയരുന്നു
ജു എ എന്നു പേരുള്ളവര്‍ അടിയന്തരമായി ജനന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടെ പേരു മാറ്റാന്‍ പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായി ഉത്തര കൊറിയയില്‍നിന്നുള്ള പേരു വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.
ജിയോഗ്ജു നഗരത്തില്‍ ജു എ എന്ന പേരില്‍ റജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ പേരു റജിസ്റ്റര്‍ ചെയ്ത യുവതികളെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയ സുരക്ഷാ വിഭാഗം, അടിയന്തരമായി പേരു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ പേരു മാറ്റണമെന്നാണ് നിര്‍ദ്ദേശം’.
Post Your Comments