Latest NewsKeralaIndia

മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു നാൾ ബംഗാളിൽ: കീഴ്വഴക്കം ലംഘിച്ച് സുരക്ഷ കൂട്ടാൻ എഡിജിപി ബംഗാളിൽ നേരത്തേയെത്തി!

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പശ്ചിമ ബംഗാളിലെത്തും. സുരക്ഷ ഉറപ്പുവരുത്താൻ എഡിജിപിയെ ബുധനാഴ്ച തന്നെ അവിടേക്കയച്ചു. ഇത് മുൻകാലങ്ങളിലില്ലാത്ത കീഴ്വഴക്കമാണെന്നാണ് വിവരം.എഡിജിപിയുടെ വിമാന യാത്രക്കായുള്ള ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി ബംഗാളിലെത്തുന്നത്. മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് പൈലറ്റായി എഡിജിപിയെ വിടുന്നത് മുൻകാലങ്ങളിൽ ഇല്ലാത്ത കീഴ്വഴക്കമാണ്. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി എച്ച് വെങ്കിടേഷിനെയാണ് മുഖ്യമന്ത്രിയുടെ പഴുതടച്ച സുരക്ഷക്കായി നിയോഗിച്ചത്.

അദ്ദേഹം ബുധനാഴ്ച ബംഗാളിലെത്തി. വെങ്കിടേഷിനെ സ്പെഷൽ ഓഫീസറായി നിയോഗിച്ചുള്ള ഉത്തരവ് കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു. സാധാരണ നിലയിലുള്ള സുരക്ഷ പരിശോധനക്കാണ് അദ്ദേഹത്തെ നിയോഗിച്ചതെന്നാണ് വിശദീകരണം. എന്നാൽ, കേരളത്തിൽ നിലനിൽക്കുന്ന പ്രതിഷേധങ്ങളുടെയും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് സുരക്ഷയെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button