Latest NewsKeralaNews

ചിന്തയ്ക്ക് എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ചിന്ത പരാതി നൽകിയ ഹോട്ടലിന്റെ പേരില്‍ വധഭീഷണി

തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് വധഭീഷണി. കൊല്ലം തങ്കശ്ശേരി ഡി ഫോർട്ട് ഹോട്ടലിന്റെ പേരിലാണ് ഭീഷണി. ഭീഷണിയെ തുടർന്ന് ഡി.ജി.പിക്ക് പരാതി നൽകിയതായി സുനിൽ മറുനാടനോട് പറഞ്ഞു.

രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസിച്ച് വരികയാണെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു ആയിരുന്നു വിജിലൻസിന് പരാതി നൽകിയിരുന്നത്. സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു വിഷ്ണു നൽകിയ പരാതിയിൽ ആരോപിക്കുന്നു.

അത്തരത്തിൽ ഏറ്റവും കുറഞ്ഞ വാടകയായ 6490 രൂപ വച്ച് കഴിഞ്ഞ ഒന്നേമുക്കാൽ വർഷക്കാലമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്താ ജെറോം നൽകേണ്ടത്. ഈ തുക ചിന്ത എവിടെ നിന്നു നൽകിയെന്ന് അന്വേഷിക്കണം. തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിക്കപ്പെട്ട റിസോർട്ടിന്റെ മാനേജ്മെന്റിനെ സഹായിക്കാനാണോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു ചിന്താ ജെറോം അവിടെ സ്ഥിര താമസം നടത്തിയതെന്നു വ്യക്തമാക്കണമെന്നും വിഷ്ണു സുനിൽ പന്തളം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button