ഹൈദരാബാദ്: ഹൈദരാബാദിലെ കേന്ദ്രസർവകലാശാലയിൽ (HCU) വൻ വിദ്യാർത്ഥി സംഘർഷം.എസ്എഫ്ഐ യൂണിയൻ ഭാരവാഹികളും എബിവിപി പ്രവർത്തകരും തമ്മിൽ ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്. ഇന്നലെ വൈകിട്ട് സ്റ്റുഡൻറ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് എബിവിപി പ്രവർത്തകർ വേദിയിലേക്ക് ഇരച്ചു കയറി. യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും എബിവിപി പ്രവർത്തകർ ആക്രമിച്ചതായാണ് ആരോപണം.
പ്രകോപനമില്ലാതെയാണ് എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. പൊലീസ് നോക്കി നിന്നെന്നും ഇടപെട്ടില്ലെന്നും യൂണിയൻ പറയുന്നു. ASA-DSU-SFI-TSF സഖ്യമാണ് എച്ച്സിയു യൂണിയന് നേതൃത്വം നൽകുന്നത്. സംഘർഷത്തിൽ പ്രതിഷേധിച്ച് രാത്രി വൈകിയും യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധം നടന്നു.
Post Your Comments