തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സംസ്ഥാന സർക്കാർ. മാസം 85,000 രൂപയാണ് സജി ചെറിയാന് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയുടെ വാടക. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392-ാം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന് അനുവദിച്ചിട്ടുള്ളത്.
ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. 10.20 ലക്ഷം രൂപയോളം ഒരു വർഷം വാടകയിനത്തിൽ മാത്രം ചെലവാകും. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ഉടൻ നടത്തുമെന്നാണ് വിവരം. ഇതിന് ലക്ഷങ്ങൾ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.
സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് ഔദ്യോഗിക വസതിയായി വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45,000 രൂപയായിരുന്നു ഈ വീടിന്റെ പ്രതിമാസ വാടക. ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി കൊള്ളയിൽ ജനങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുമ്പോഴാണ് സർക്കാരിന്റെ പുതിയ നടപടികൾ.
Post Your Comments