KeralaLatest NewsIndia

​സ്ഥാപനം നടത്താൻ സിഐടിയു യൂണിയനും ചുമട്ടുതൊഴിലാളികളും വിടുന്നില്ല: കമ്പനി കർണാടകയിലേക്ക് മാറ്റാൻ ഉടമ

മാതമംഗലം: സി.ഐ.ടി.യു സമരത്തിൽ പൊറുതിമുട്ടി മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് കര്‍ണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എട്ട് സ്ഥാപനങ്ങളുള്ള ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമയ്ക്കും സ്ഥാപനത്തിനും എതിരേയാണ് സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികള്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട് സമരം തുടങ്ങിയത്.
ചുമടിറക്കാന്‍ ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയിരുന്നു.

എന്നാല്‍, സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങളെ പിലാത്തറയില്‍ തടയുന്നു. ലോഡുമായി വന്ന ലോറിഡ്രൈവറെ ആക്രമിച്ചിരുന്നു. സഹോദരനെ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികള്‍ മര്‍ദിച്ചു. പെരിങ്ങോം പോലീസ് എട്ട് കേസുകള്‍ എടുത്തെങ്കിലും അറസ്റ്റ് നടപടിയിലേക്ക് കടന്നില്ല. ഇവിടെ പാര്‍ട്ടിക്കാരുടെ സഹായമില്ലെങ്കില്‍ ജീവിക്കാനോ സ്ഥാപനങ്ങള്‍ നടത്താനോ സാധിക്കുകയില്ല. തന്റെ സഹോദരനെയും സ്ഥാപനത്തിലെ തൊഴിലാളികളെയും അക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ ജില്ലാ പോലീസ് ആസ്ഥാനത്ത് താനും കുടുംബവും വരുംദിവസങ്ങളില്‍ നിരാഹാരസമരം നടത്തുമെന്നും ഉടമ പറഞ്ഞു.

സ്ഥാപനം നടത്താന്‍ സി.ഐ.ടി.യു. യൂണിയനും ചുമട്ടുതൊഴിലാളികളും വിടുന്നില്ല. മാതമംഗലം ശ്രീപോര്‍ക്കലി സ്റ്റീല്‍സില്‍ സാധനം ഇറക്കാന്‍ രണ്ടുപേര്‍ക്ക് അനുവാദമുള്ള കോടതി വിധിപോലും നടപ്പാക്കാന്‍ പോലീസ് ഇടപെടുന്നില്ല. 2020 മുതല്‍ മാതമംഗലത്ത് ശ്രീപോര്‍ക്കലി സ്റ്റീല്‍സ് തുടങ്ങിയെങ്കിലും സമരം കാരണം ഒരുതവണ മാത്രമാണ് ലോഡ് ഇറക്കിയത്. ഇതോടെ കച്ചവടം വലിയ നഷ്ടത്തിലുമായി. ഇനിയും കേരളത്തില്‍ സംരംഭം തുടങ്ങാനോ ജീവിക്കാനോ താത്പര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button