Latest NewsNewsIndia

ബിബിസി ഓഫീസ് റെയ്ഡ്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ്

അദാനിയുടെ വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു, എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുന്നു: ജയറാം രമേശ്

ന്യൂഡല്‍ഹി : ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് റെയ്ഡിനെ വിശേഷിപ്പിച്ചത്. അദാനിയുടെ വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Read Also: മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ബിബിസിയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യന്‍ ഭാഷ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button