പുതിയ ഏറ്റെടുക്കൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇത്തവണ സൊണാറ്റ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഏറ്റെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സൊണാറ്റ ഫിനാൻസിന്റെ 100 ശതമാനം ഇക്വിറ്റി ഷെയറുകളാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുക. ഇതിന്റെ ഭാഗമായുളള ബൈൻഡിംഗ് ഷെയർ പർച്ചേസ് എഗ്രിമെന്റുകൾ നടപ്പാക്കിയതായി കമ്പനി അറിയിച്ചിട്ടുണ്ട്.
മുഴുവൻ ഓഹരികളും സ്വന്തമാക്കുന്നതിനുള്ള ഇടപാട് മൂല്യം 537 കോടി രൂപയാണ് കണക്കാക്കുന്നത്. ആർബിഐ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണങ്ങൾക്കും മറ്റ് അനുമതികൾക്കും വിധേയമായി എൻഎഫ്ബിഎഫ്സി- എംഎഫ്ഐ എന്ന പേരിലായിരിക്കും കമ്പനിയെ നിലവിലുള്ള ഷെയർ ഹോൾഡർമാരിൽ നിന്നും ഏറ്റെടുക്കുകയെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കി. ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments