Latest NewsNewsIndia

ഉമ്മൻചാണ്ടിയുടെ ചികിത്സാക്രമം നിശ്ചയിച്ചു: ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കും

ബെംഗളൂരു: ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാക്രമം നിശ്ചയിച്ചു. ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Read Also: ബിബിസിയുടേത് മോശം പത്രപ്രവര്‍ത്തനം, ഇന്ത്യയെയും  മോദിയേയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു : ബ്രിട്ടീഷ് എംപി’

പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് ഡോക്ടർമാരുടെ തീരുമാനം. ഡോ. യു എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മൻചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചത്. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോ തെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. പത്തോളജിസ്റ്റുകൾ, ജീനോമിക് വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ ഉൾപ്പെടെയുള്ള വിദഗ്ധർ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Read Also: ബിബിസി ഓഫീസ് റെയ്ഡ്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button