COVID 19Latest NewsNewsInternational

വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ ആവശ്യപ്പെട്ട് ക്ലിനിക്കുകൾ, പകരം ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ!-വിചിത്ര സംഭവമിങ്ങനെ

ഹവായ്: ‘ആവശ്യമുണ്ട്: 20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ, കുറഞ്ഞത് 1.7 മീറ്റർ (5.57 അടി) ഉയരം, വൃത്തിയുള്ള ശീലങ്ങൾ, പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്ത, വലിയ മുടികൊഴിച്ചിൽ ഇല്ലാത്തത്’ – ഇതാണ് ചൈനീസ് ബീജത്തിന്റെ സോഷ്യൽ മീഡിയ പരസ്യം. ബീജ ദാന ക്ലിനിക്കുകൾ വിദ്യാർത്ഥികളിൽ നിന്നും ആണ് കൂടുതൽ ബീജം ശേഖരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇത് പണമുണ്ടാക്കാനുള്ള ഒരു മാർഗമാണെങ്കിലും, ചൈനയുടെ കുറഞ്ഞുവരുന്ന ജനനനിരക്കിനെ ചെറുക്കാനുള്ള ഒരു മാർഗമായാണ് ബീജ ബാങ്കുകൾ ഇതിനെ കാണുന്നത്.

വർദ്ധിച്ചുവരുന്ന വന്ധ്യതാ നിരക്ക് ഉദ്ധരിച്ച് ചൈനയിലുടനീളമുള്ള സർവ്വകലാശാല വിദ്യാർത്ഥികളെയും മറ്റ് ആരോഗ്യമുള്ള ചെറുപ്പക്കാരെയും ഫലഭൂയിഷ്ഠതയുള്ള പുരുഷന്മാരെയും ലക്ഷ്യമിട്ടുള്ള ബീജ ബാങ്കുകളിൽ നിന്നുള്ള സമാന പരസ്യങ്ങൾ നൽകിയത് ലോകത്തിന് കൗതുകമായി. ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-നെ അപേക്ഷിച്ച് 2022-ൽ 8,50,00 ആളുകളുടെ കുറവുണ്ടായി. 61 വർഷത്തിനിടെ ആദ്യമായി ചൈനയിൽ ജനസംഖ്യ കുറഞ്ഞു.

ചൈനയുടെ വാർഷിക ജനനം 1989-ലെ 24 ദശലക്ഷത്തിൽ നിന്ന് വെറും 9.56 ദശലക്ഷമായി ചുരുങ്ങി. മുൻകണക്കുകളെ അപേക്ഷിച്ച് ഏറ്റവും കുറവ്. 2016 ജനുവരി മുതൽ ആളുകൾക്ക് രണ്ട് കുട്ടികളും പിന്നീട് 2021-ൽ മൂന്ന് കുട്ടികളുമായി സർക്കാർ പരിഷ്കരിച്ചപ്പോൾ പോലും ഇത് കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ആദ്യമായി ജനനത്തേക്കാൾ മരണങ്ങൾ വർദ്ധിച്ചതോടെ, ഈ ജനസംഖ്യ ഇനിയും കുറയുന്നത് തടയാൻ ചൈനയ്ക്ക് ബീജ ശേഖരണം നടത്തുക എന്നതല്ലാതെ മറ്റ് വഴികളില്ലാതായി.

ഇതിന്റെ ഭാഗമായി ബീജിംഗിലും ഷാങ്ഹായിലും ഉൾപ്പെടെ ചൈനയിലുടനീളമുള്ള നിരവധി ബീജ ദാന ക്ലിനിക്കുകൾ അടുത്തിടെ കോളേജ് വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. വെറുതെ വേണ്ട, നല്ല പണവും ലഭിക്കും. ബീജം ദാനം ചെയ്യാൻ വരുന്നവർക്ക് കുറഞ്ഞത് 168 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണമെന്ന് ഷാൻസി ബീജം ബാങ്ക് പറയുന്നു. അതുപോലെ 734 ഡോളർ (ഏകദേശം 60,000 രൂപ) സബ്‌സിഡിയായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button