ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ നിന്ന് വീണ്ടും പിന്തളളപ്പെട്ട് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യയണർ സൂചിക പ്രകാരം, ഇരുപത്തിനാലാം സ്ഥാനത്തേക്കാണ് അദാനി പിന്തള്ളപ്പെട്ടത്. രണ്ട് മാസം മുൻപ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാം സ്ഥാനം അദാനിക്കായിരുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ആസ്തികൾക്ക് തുടർച്ചയായി ഉണ്ടായ ഇടിവാണ് പട്ടികയിൽ നിന്ന് പിന്തള്ളപ്പെടാനുള്ള പ്രധാന കാരണം.
ഫെബ്രുവരി 14 വരെയുള്ള കണക്കുകൾ പ്രകാരം, ഗൗതം അദാനിയുടെ ആകെ ആസ്തി 52.8 ബില്യൺ ഡോളർ മാത്രമാണ്. ജനുവരി 24- ന് പ്രസിദ്ധീകരിച്ച ഹിൻഡർബർഗ് റിസർച്ച് റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷക സ്ഥാപനമായ ഹിൻഡർബർഗിന്റെ റിപ്പോർട്ട് ഓഹരി വിപണിയെ തന്നെ മാറ്റിമറിച്ചിരുന്നു. ഹിൻഡർബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് 74,000 കോടി രൂപയുടെ ഇടിവ് അദാനി ഗ്രൂപ്പിന് ഉണ്ടായിട്ടുണ്ട്.
Also Read: ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 10,009 പുരുഷന്മാര്‍ക്കൊപ്പം, വെളിപ്പെടുത്തലുകളുമായി യുവതി
Post Your Comments