KeralaLatest NewsNews

കഞ്ചാവ് കടത്ത്: മാംഗ്ലൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കാസർഗോഡ്: കാസർഗോഡ് കഞ്ചാവ് വേട്ട. മഞ്ചേശ്വരം തലപ്പാടിയിൽ എംഡിഎംഎയുമായി മാംഗ്ലൂർ ദക്ഷിണ കന്നഡ ദെർളക്കട്ട സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളെ കാസർഗോഡ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ഇയാളിൽ നിന്ന് 4.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കാസർഗോഡ് കറന്തക്കാട് ഭാഗത്ത് വച്ച് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 8.02 കിലോഗ്രാം കഞ്ചാവും സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ഇടുക്കി മൂന്നാം കണ്ടത്തെ അൻസാർ അസീസ്, ശ്രീജിത്ത് എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസർഗോഡ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ അധിക ചുമതലയുള്ള ടോണി എസ് ഐസക്കും സംഘവും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: ഓടിയെത്തിയത് തർക്കം പരിഹരിക്കാൻ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രിവന്റീവ് ഓഫീസർ അഷ്‌റഫ് സി കെ സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ എ, പ്രജിത്ത് കെ ആർ, മഞ്ചുനാഥ് വി, നിഷാദ് പി, സതീശൻ കെ, നാസറുദ്ദീൻ എ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രിയ എം വി, മെയ്‌മോൾ ജോൺ, കാസർഗോഡ് സർക്കിളിലെ സിവിൽ എക്‌സൈസ് ഓഫീസർ പ്രഭാകരൻ എം എ, കുമ്പള റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ സുധീന്ദ്രൻ എം വി, സിവിൽ എക്‌സൈസ് ഓഫീസർ ജിതിൻ പി വി, എക്‌സൈസ് ഡ്രൈവർ വിജയൻ പി എസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Read Also: ആ സംഭവത്തിന് ശേഷം ആളുകള്‍ എന്നെ വെറുത്തു, അറിഞ്ഞു കൊണ്ട് അപമാനിക്കുന്ന തരത്തില്‍ പലതും ചോദിച്ചിരുന്നു: മംമ്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button