സാംസംഗിന്റെ ഏറ്റവും നല്ല ഹാൻഡ്സെറ്റുകളിൽ ഒന്നാണ് സാംസംഗ് ഗാലക്സി എം51. വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് ഇവ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സാംസംഗ് ഗാലക്സി എം51 സ്മാർട്ട്ഫോണുകൾക്ക് സാധിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,340 ആണ് പിക്സൽ റെസല്യൂഷൻ. കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്. ക്വാൽകം എസ്ഡിഎം730 സ്നാപ്ഡ്രാഗൺ 730 പ്രോസസറിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
64 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 7,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 213 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റുകളുടെ ഭാരം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന സാംസംഗ് ഗാലക്സി എം51 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 25,999 രൂപയാണ്.
Post Your Comments