പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് പ്രൊബേഷനറി ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. പരിശീലനം പൂർത്തിയാക്കിയ പ്രൊബേഷനറി ജീവനക്കാരെ സ്ഥിരപ്പെടുത്താതെയാണ് ഇൻഫോസിസ് പിരിച്ചുവിടുന്നത്. സ്റ്റൈപ്പന്റ് പോലുമില്ലാതെ പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.
ഇന്റേണൽ അസസ്മെന്റിൽ മാർക്ക് കുറഞ്ഞതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ഇൻഫോസിസിന്റെ വിശദീകരണം. കൂടാതെ, ശരാശരിക്കാരെ കമ്പനിയിൽ നിലനിർത്തുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, പ്രോജക്ടുകൾ കൃത്യമായി ലഭിക്കാത്ത ടീമിലെ അംഗങ്ങളോടാണ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതെന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
Also Read: പരിഭ്രാന്തി പടർത്തി അസമിന് പിന്നാലെ സിക്കിമിലും ഭൂചലനം
ഇൻഫോസിസിന് പുറമേ, പ്രൊബേഷനറി ജീവനക്കാരെ വിപ്രോയും പിരിച്ചുവിട്ടിരുന്നു. പരിശീലന കാലത്തെ പ്രകടനത്തിനുള്ള മാർക്ക് 20 ശതമാനത്തിൽ താഴെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 452 ജീവനക്കാരെ വിപ്രോ പിരിച്ചുവിട്ടത്. വിപ്രോയുടെ ഈ നടപടിക്കെതിരെ തൊഴിലാളി സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്.
Post Your Comments