ഹരീഷ് പേരടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് നേരെ സൈബര്‍ പാര്ട്ടിഅനുഭാവികളില് നിന്നും കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. എം.എ ബേബി ഇതിന് വിശദീകരണ കുറിപ്പ് നല്‍കിയെങ്കിലും അണികള്‍ക്ക് സമാധാനമായിരുന്നില്ല.
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്താറുള്ള നടന്റെ ചിത്രത്തിന്റെ പോസ്റ്റര്‍തന്നെ ഷെയര്‍ ചെയ്തതിനെയായിരുന്നു അണികള്‍ വിമര്‍ശിച്ചത്. പ്രശ്നത്തില്‍ പരിഹാസവുമായി നടന് ഹരീഷ് പേരടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം ഇങ്ങനെ:
നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യൂമെന്‍ട്രി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം….അവിടെ വെച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് മാനവികത വിളമ്പും …അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം..അതല്ലാതെ വെറെ എവിടെയെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍…അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും…ഉത്തരകൊറിയിസം നീണാള്‍ വാഴട്ടെ..
Post Your Comments