ഹതായ്: 28,000 മരണം, 6,000 കെട്ടിടങ്ങൾ തകർന്നു, നൂറുകണക്കിന് തുടർചലനങ്ങൾ – തിങ്കളാഴ്‌ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്കി വലയുകയാണ്. പക്ഷേ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥകൾ ഉരുത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.
ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 28000 കവിഞ്ഞിരിക്കുകയാണ്. 6000 ഓളം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. അതേസമയം ഭൂകമ്പം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ കുഞ്ഞുങ്ങളെയടക്കം പലരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ ആകുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍.
കഴിഞ്ഞ ശനിയാഴ്ച തകര്‍ന്ന വീടിനുള്ളില്‍ നിന്നും അഞ്ചംഗ കുടുംബത്തെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു. രണ്ട് വയസുകാരിയും ആറ് മാസം ഗർഭിണിയും 70 വയസുള്ള സ്ത്രീയുമടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കിടയിലും ജീവൻ തുടിക്കുന്ന കൈകൾക്കായി പരതുകയാണ്.
Post Your Comments