KeralaLatest NewsNews

കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവർക്കുമറിയാം: വർഗീയതക്കെതിരെ ജീവൻ കൊടുത്ത് പോരാടിയവരാണ് ഇവിടെയുള്ളതെന്ന് പിണറായി

തിരുവനന്തപുരം: കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ എല്ലാ ജനങ്ങൾക്കും, ഏത് മതവിശ്വാസികൾക്കും മതത്തിൽ വിശ്വസിക്കാത്തവർക്കും, സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്ത് അപകടമാണ് അമിത് ഷായ്ക്ക് കേരളത്തെക്കുറിച്ച് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. കൂടുതൽ പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്. പറഞ്ഞോളു, എന്തിനാണ് പകുതി പറഞ്ഞ് നിർത്തുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

Read Also: പുതിയ മാറ്റങ്ങളുമായി ഗൂഗിൾ ലെൻസ്, ഇനി ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം

കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാം. അതാണോ കർണാടകയിലെ സ്ഥിതി. ശ്രീരാമസേനയെ കുറിച്ച് നമ്മൾ കേട്ടത് കർണാടകയിലാണ്. മംഗലാപുരം അടക്കമുള്ള പ്രദേശങ്ങളിൽ അവർ വലിയ ആക്രമണമാണ് നടത്തിയത്. 150 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയാണ് കർണാടകയിലെ ചിക്കബെല്ലാപുരിൽ 2021 ക്രിസ്തുമസ് കാലത്ത് സംഘപരിവാറുകാർ ആക്രമിച്ചത്. ഏതെല്ലാം പ്രദേശത്ത് സംഘപരിവാറുകാരുടെ വ്യാപക ആക്രമണത്തിന് അവിടെ ന്യൂനപക്ഷ വിഭാഗങ്ങൾ ഇരയായെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, കേരളം വർഗീയ സംഘർഷമില്ലാത്ത ഒരു നാടായി നിൽക്കുകയാണ്. ഈ രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലും വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിത്ഷായുടെയും കൂട്ടരുടെയും ശ്രമം. അമിത്ഷായുടെ പൂതി നടക്കില്ല. ബിജെപി സൃഷ്ടിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ സംഘർഷങ്ങളും കലാപങ്ങളും നടക്കാത്ത ഏക ഇടം കേരളമാണ്. മറ്റെല്ലാ പ്രദേശത്തെയും പോലെ ഈ പ്രദേശത്തെയും മാറ്റിക്കളയാൻ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വർഗീയതക്കെതിരെ ജീവൻ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്. അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Read Also: എന്റെ ആ ആൺ ശരീരം അധികനാൾ എനിക്ക് ചുമക്കാൻ കഴിയില്ലായിരുന്നു: രഞ്ചു രെഞ്ജിമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button