Latest NewsNewsBusiness

മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് എംആർഎഫ്

ഇത്തവണ എംആർഎഫിന്റെ വരുമാനം 5,644.55 കോടി രൂപയായാണ് ഉയർന്നത്

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയർ ഉൽപാദന കമ്പനിയായ എംആർഎഫ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 174.83 കോടി രൂപയുടെ അറ്റാദായമാണ് എംആർഎഫ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 149.39 കോടി രൂപയുടെ അറ്റാദായമാണ് മുൻ വർഷം കൈവരിച്ചത്.

ഇത്തവണ എംആർഎഫിന്റെ വരുമാനം 5,644.55 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, നിക്ഷേപകർക്കായി കമ്പനി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് അഞ്ച് രൂപ നിരക്കിലാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇവ ഉടൻ വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : 30-കാരന് 66 വർഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button