Latest NewsIndia

പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന ദൗസയില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍: ഒരാള്‍ അറസ്റ്റില്‍

രാജസ്ഥാന്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന പരിശോധനയിൽ രാജസ്ഥാനിലെ ദൗസയില്‍ വന്‍തോതിലുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 1000 കിലോ സ്‌ഫോടക വസ്തുക്കളും 65 ഡിറ്റണേറ്ററുകളും 360 ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തു.

ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ ദൗസയിലെ സന്ദര്‍ശനം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനമാണ്. അതിനിടയിലാണ് ഇത്രയേറെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സ്‌ഫോടകവസ്തുക്കള്‍ക്കുള്ള ലൈസന്‍സ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് പോലീസ് അറിയിച്ചു. തീവ്രവാദി ബന്ധം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button