Latest NewsNewsBusiness

ഐആർസിടിസി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു

മൂന്നാം പാദത്തിൽ മികച്ച വരുമാനവും ഐആർസിടിസി നേടിയിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ വൻ മുന്നേറ്റവുമായി ഐആർസിടിസി. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 225 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 22.3 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 208.8 കോടി രൂപയുടെ അറ്റാദായമാണ് ഐആർസിടിസി കൈവരിച്ചത്.

മൂന്നാം പാദത്തിൽ മികച്ച വരുമാനവും ഐആർസിടിസി നേടിയിട്ടുണ്ട്. ഇക്കാലയളവിൽ വരുമാനം 70 ശതമാനം ഉയർന്ന് 918.1 കോടി രൂപയായാണ് വർദ്ധിച്ചത്. കാറ്ററിംഗ്, റെയിൽ നീർ, ടൂറിസം, സ്റ്റേറ്റ് തീർത്ഥ എന്നിവയിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്. അതേസമയം, ഇന്റർനെറ്റ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത്തവണ നിക്ഷേപകർക്ക് ഇടക്കാല ലാഭവിഹിതം ഐആർസിടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 3.50 രൂപയുടെ ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: നി​യ​ന്ത്ര​ണം വി​ട്ട പെ​ട്ടി ഓ​ട്ടോ താ​ഴ്ച്ച​യിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button