Latest NewsNewsIndia

പശുവിനെ ആലിംഗനം ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും, ഗവേഷണ റിപ്പോര്‍ട്ട്

മോദി സര്‍ക്കാരിനേയും 'കൗ ഹഗ്ഗിനെയും' പരിഹസിച്ച് തള്ളാന്‍ വരട്ടെ, മനുഷ്യന്റെ സമ്മര്‍ദ്ദം കുറയ്ക്കും: നെതര്‍ലാന്‍ഡിലും അമേരിക്കയിലും 'കൗ ഹഗ്ഗിന്' വന്‍ ജനപ്രീതി

ന്യൂഡല്‍ഹി: പ്രണയിക്കുന്നവരുടെ ദിവസമായ ഫെബ്രുവരി 14ന് ‘കൗ ഹഗ്ഗ് ഡേ’ ആയി ആഘോഷിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. പലരും ഇതിനെ പരിഹസിച്ചു.

Read Also: തൃ​ശൂ​രിൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അറസ്റ്റിൽ

എന്നാല്‍, പശു ഉള്‍പ്പടെയുള്ള വളര്‍ത്തുമൃഗങ്ങളെ ആലിംഗനം ചെയ്യുന്നതും അവയുമായി ചങ്ങാത്തം കൂടുന്നതും മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലും കൗ ഹഗ്ഗിംഗിന് ഏറെ ജനപ്രീതിയുണ്ടത്രേ.

അരുമ മൃഗങ്ങള്‍ക്ക് മനുഷ്യന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ കഴിവുണ്ട്. നെതര്‍ലാന്‍ഡില്‍ പശുവിനെ കെട്ടിപ്പിടിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഒരു ചികിത്സാ മാര്‍ഗം എന്നനിലയിലാണ് കണക്കാക്കുന്നത്. കടുത്ത സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഫാമുകളില്‍ എത്തി പശുക്കളുമായി നിശ്ചിതനേരം ഇടപഴകുന്നതാണ് ചികിത്സാ രീതി. വര്‍ഷങ്ങളായി നെതര്‍ലാന്‍ഡുകാര്‍ തുടര്‍ന്നുവരുന്ന ഈ രീതി ഇപ്പോള്‍ അമേരിക്കയിലും വ്യാപകമാവുകയാണ്.

ഏറെ അടുപ്പമുള്ളപ്പോഴാണ് സാധാരണയായി കെട്ടിപ്പിടിത്തം നടക്കുന്നത്. അതിനാല്‍ തന്നെ കെട്ടിപ്പിടിക്കുമ്പോള്‍ ശരീരത്തിലെ ഗ്രന്ഥികള്‍ ചില ഹോര്‍മോണുകള്‍ പുറത്തുവിടുന്നു. ഇതാണ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാരണമാകുന്നത്. പശുക്കള്‍ക്ക് മന്ദഗതിയിലുള്ള ഹൃദയമിടിപ്പും കുറഞ്ഞ ശരീര താപനിലയും ശരീരത്തിന് കാര്യമായ വലിപ്പവുമുണ്ട്. ഇതെല്ലാമാണ് പശുവിനെ കെട്ടിപ്പിടിക്കുന്നത് മനുഷ്യന് കൂടുതല്‍ ആശ്വാസം നല്‍കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

‘മൃഗങ്ങളുമായി സമയം ചെലവഴിക്കുമ്പോള്‍ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍സ് തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറത്തുവരുന്നു, കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നത് കുറയ്ക്കുമ്പോള്‍ സന്തോഷവും ശാന്തതയും അനുഭവപ്പെടുന്നു’ എന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കെയറിംഗ് സയന്‍സസില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. മൃഗങ്ങളുടെ സഹായത്തോടെയുള്ള തെറാപ്പി വിഷാദം, ഓട്ടിസം, ഡിമെന്‍ഷ്യ, സ്‌കീസോഫ്രീനിയ തുടങ്ങിയ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ പ്രജോയനകരമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button