രാജ്യത്തെ സ്റ്റാർട്ടപ്പ് ധനസമാഹരണത്തിൽ മുന്നേറ്റം തുടരുന്നു. കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ സ്റ്റാർട്ടപ്പ് ധനസമാഹരണം 96.2 കോടി ഡോളറായാണ് ഉയർന്നത്. 2022 ഡിസംബറിൽ ഇത് 93.5 കോടി ഡോളറായിരുന്നു. ട്രാക്ക്സണിന്റെ ഇന്ത്യ ടെക് മൊബിലിറ്റി ഫണ്ടിംഗ് റിപ്പോർട്ടുകൾ പ്രകാരം, ജനുവരിയിൽ സാമ്പത്തിക സാങ്കേതികവിദ്യ, എന്റർപ്രൈസസ് അപ്ലിക്കേഷനുകൾ, ഊർജ്ജ സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് കൂടുതൽ ധനസമാഹരണം നടന്നിട്ടുള്ളത്.
സാമ്പത്തിക സാങ്കേതികവിദ്യ മേഖലയിലെ ധനസമാഹരണം 2022 ഡിസംബറിലെ 26.1 കോടി ഡോളറിൽ നിന്ന് 144 ശതമാനം വർദ്ധനവോടെ 63.7 കോടി ഡോളറായാണ് ഉയർന്നത്. ഇക്കാലയളവിൽ യുപിഐ പോലുള്ള ഡിജിറ്റൽ ധനകാര്യ സേവനങ്ങളുടെ ഉപയോഗം വർദ്ധിച്ചത് ധനസമാഹരണം ഉയരാൻ കാരണമായിട്ടുണ്ട്. കൂടാതെ, ഊർജ്ജ സാങ്കേതികവിദ്യയിൽ 386 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
Also Read: ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു
ഇത്തവണ ഭക്ഷ്യ, കാർഷിക സാങ്കേതികവിദ്യ മേഖലകളിലെ ധനസമാഹരണത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഈ മേഖലയിലെ ധനസമാഹരണം 31.9 കോടി ഡോളറിൽ നിന്ന് 82 ശതമാനം ഇടിവോടെ 5.68 കോടി ഡോളറായി. കൂടാതെ, സീഡ് സ്റ്റേജ് ധനസമാഹരണം 6.1 കോടി ഡോളറിൽ നിന്ന് 9 ശതമാനം ഇടിഞ്ഞ് 5.6 കോടിയായാണ് രേഖപ്പെടുത്തിയത്.
Post Your Comments