ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഒട്ടനവധി ഫീച്ചറുകൾ ഉള്ള നിരവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ വൺപ്ലസ് പുറത്തിറക്കിയ ജനപ്രിയ മോഡലാണ് വൺപ്ലസ് നോർഡ് 5ജി. ഇവയുടെ പ്രധാന ഫീച്ചറുകൾ അറിയാം.
6.44 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസലൂഷനും, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭ്യമാണ്. ക്വാൽകം എസ്ഡിഎം765 സ്നാപ്ഡ്രാഗൺ 765ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 30 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,115 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 184 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റിന്റെ ഭാരം. 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ 3 സ്റ്റോറേജ് വേരിയന്റിലാണ് വൺപ്ലസ് നോർഡ് 5ജി വാങ്ങാൻ സാധിക്കുക.
Post Your Comments