Latest NewsNewsIndia

എസ്എസ്എല്‍വി-ഡി2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ

തിരുപ്പതി: എസ്എസ്എല്‍വി-ഡി 1 വിക്ഷേപണം പരാജയമായതിന് പിന്നാലെ, പുതുതായി നിർമ്മിച്ച എസ്എസ്എല്‍വി-ഡി 2 വിജയകരമായി വിക്ഷേപിക്കാൻ പ്രാർത്ഥനയുമായി ഐഎസ്ആർഒ ഗവേഷകർ തിരുപ്പതിയിൽ. ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല ക്ഷേത്രം സന്ദർശിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതിയായ എസ്എസ്എൽവി ഡി 1ന്റെ ആദ്യ പറക്കല്‍. എന്നാൽ ഉപഗ്രഹങ്ങളെ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനാവാഞ്ഞതോടെ വിക്ഷേപണ വാഹനവുമായുളള ആശയവിനിമയം അസാധ്യമാവുകയും വിക്ഷേപണം പരാജയമാവുകയും ചെയ്തു.

മകളുടെ പക്കല്‍ നിന്ന് പ്രെഗ്നന്‍സി കിറ്റുകൾ കണ്ടെടുത്തു: മകളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കള്‍

തുടർന്ന്, ആദ്യ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് എസ്എസ്എല്‍വി-ഡി 2 നിർമ്മിച്ചിരിക്കുന്നത്. എസ്എസ്എല്‍വി- ഡി 2 വിക്ഷേപണ ദൗത്യം ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button