Article

കമിതാക്കള്‍ക്ക് റോസ് ഡേ മുതല്‍ വാലന്റൈന്‍സ് ഡേ വരെയുള്ള ഏഴ് ദിവസങ്ങളും വളരെ പ്രധാനപ്പെട്ടത്‌

കമിതാക്കള്‍ക്ക് 7 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടത്‌

പ്രണയദിനം…അഥവാ ..വാലന്‍ന്റൈന്‍ ദിനം .. പ്രണയിക്കുന്നവരുടെ ആഘോഷമാണ് വാലന്റൈന്‍ ദിനങ്ങള്‍. ഫെബ്രുവരി 14ന് ലോകമൊട്ടാകെ ആളുകള്‍ വാലന്റൈന്‍ ദിനമായി ആഘോഷിക്കുകയാണ്. പ്രണയിനികള്‍ ഈ ദിവസം തങ്ങള്‍ സ്‌നേഹിക്കുന്നവരെ ഇഷ്ടം അറിയിക്കാനും സമ്മാനങ്ങള്‍ നല്‍കാനുമുള്ളതാക്കി മാറ്റുന്നു. പ്രണയിക്കുന്നവരെ സന്തോഷിപ്പിക്കുവാനും പ്രണയം ഊട്ടിയുറപ്പിക്കുവാനും ഒക്കെയായി വാലന്റൈന്‍ ആഴ്ചയിലെ ഓരോ ദിനങ്ങളും ഓരോ പേരുകളില്‍ ആണ് കൊണ്ടാടുന്നത്. ആ ദിനങ്ങള്‍ അറിയാം വിശദമായി..റോസ് ഡേ മുതല്‍ വാലന്റൈന്‍സ് ഡേ വരെ ഫെബ്രുവരി 7 – റോസ് ഡേ, ഫെബ്രുവരി 8 – പ്രൊപ്പോസ് ഡേ, ഫെബ്രുവരി 9 – ചോക്കലേറ്റ് ഡേ, ഫെബ്രുവരി 10 – ടെഡി ഡേ, ഫെബ്രുവരി 11 – പ്രോമിസ് ഡേ , ഫെബ്രുവരി 12 – ഹഗ് ദിനം, ഫെബ്രുവരി 13 – ചുംബന ദിനം, ഫെബ്രുവരി 14 – പ്രണയദിനം എന്നിങ്ങനെയാണ് വാലന്റൈന്‍ വീക്കിലെ ഓരോ ദിവസങ്ങളും അറിയപ്പെടുന്നത്.

റോസ് ഡേ- ഫെബ്രുവരി 7-ാം തീയതി മുതലാണ് വാലന്റൈന്‍ വീക്കിന്റെ തുടക്കം ആരംഭിക്കുന്നത്. തുടക്കത്തിലെ ദിനം റോസ് ഡേ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രണയിക്കുന്നവര്‍ പരസ്പരം റോസാപ്പൂക്കള്‍ നല്‍കി സ്‌നേഹം പ്രകടിപ്പിക്കുന്ന ദിനം. റോസാപ്പൂക്കളുടെ നിറത്തിനും പല പ്രത്യേകതകളുണ്ട്. ആരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ചുവന്ന റോസാപ്പൂ സമ്മാനിച്ചാല്‍, അത് പ്രണയത്തെ സൂചിപ്പിക്കുന്നു. മഞ്ഞ റോസ് സൗഹൃദത്തിന്റെ പ്രതീകമാണ്. പ്രിയപ്പെട്ടവര്‍ക്ക് ഒരു റോസാപ്പൂ സമ്മാനിക്കുന്നതോടെ റോസ് ഡേ ആഘോഷങ്ങള്‍ കഴിയും.

പ്രൊപ്പോസ് ഡേ- ഫെബ്രുവരി 08 ആം തീയതി വാലന്റൈന്‍ ആഴ്ച്ചയിലെ രണ്ടാമത്തെ ദിനമാണ്. ഈ ദിനത്തെ പ്രൊപ്പോസ് ഡേ എന്നാണ് പറയുന്നത്. തങ്ങളുടെ പ്രണയം വെളിപ്പെടുത്താനും, തുടര്‍ന്നുള്ള ജീവിതം ഒരുമിച്ച് ചിലവഴിക്കുവാനായി അവരെ ക്ഷണിക്കുന്നതുമെല്ലാം ആ ദിവസത്തെ പ്രത്യേകതയാണ്. ഈ ഇഷ്ടം പല വിധത്തിലാണ് ആളുകള്‍ പറയുന്നത്. ചിലര്‍ ഫോണില്‍ ഒരു മെസേജായി കാര്യം വിശദീകരിക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു ഡേറ്റ് വഴി പ്രണയം അറിയിക്കുന്നു.

ഫെബ്രുവരി 9 – ചോക്കലേറ്റ് ഡേ , വാലന്റൈന്‍ ആഴ്ചയിലെ മൂന്നാം ദിനമാണത്. ചോക്ലേറ്റ് ഡേ ആയത്‌കൊണ്ട് തന്നെ മധുരമാര്‍ന്ന ഒരു ദിനമായി ഈ ദിവസത്തെ കണക്കാക്കം . ആളുകള്‍ മധുരവും രുചികരവുമായ ചോക്ലേറ്റുകള്‍ കൈമാറുന്ന ദിനമാണത്. സമ്മാനമായി ചോക്ലേറ്റുകള്‍ ലഭിക്കുന്നതും തിരികെ നല്കുന്നതും തന്നെയാണ് ഈ ദിവസത്തെ പ്രത്യേകത.

ഫെബ്രുവരി 10- ടെഡി ഡേ. വാലന്റൈന്‍ ആഴ്ചയിലെ നാലാം ദിനമാണ് ടെഡി ഡേ. പ്രണയിക്കുന്ന ആളുകള്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ടെഡി ബിയര്‍ സമ്മാനിക്കുന്ന ദിനം.വ്യക്തിയോടുള്ള നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നതിനും അവരെ സന്തോഷിപ്പിക്കുന്നതിനുമായി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു കളിപ്പാട്ടം നല്‍കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫെബ്രുവരി 11 – പ്രോമിസ് ഡേ. വാലന്റൈന്‍ ആഴ്ചയിലെ അഞ്ചാം ദിനമാണ് പ്രോമിസ് ഡേ. പുതിയ വാഗ്ദാനങ്ങള്‍ നല്‍കാനും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുമുള്ള ഒരു ദിനമാണിത്. തങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാന്‍ ഈ ദിനത്തിലൂടെ സാധിക്കുന്നു. വാലന്റൈന്‍സ് വീക്കിലെ ഈ അഞ്ചാം ദിവസം നിങ്ങളുടെ ബന്ധം നിലനില്‍ക്കുന്നതിനുവേണ്ടി പ്രതിജ്ഞാബദ്ധമാണ്.

ഫെബ്രുവരി 12 – ഹഗ് ഡേ. വാലന്റൈന്‍സ് വീക്കിന്റെ ആറാം ദിവസമാണ് ഹഗ് ഡേ. പരസ്പരം താങ്ങാകുവാനും ആലിംഗനും ചെയ്യുവാനുമുള്ള ദിവസമാണിത്. ഊഷ്മളമായ ആലിംഗനത്തേക്കാള്‍ മികച്ചതൊന്നും പങ്കാളിക്ക് നല്കുവാനില്ല എന്നത് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.
ഒരു ആലിംഗനത്തിന്റെ സഹായത്തോടെ തങ്ങളുടെ പ്രണയം വെളിപ്പെടുത്തുവാനും ഈ ദിനം തിരഞ്ഞെടുക്കുന്നവരുണ്ട്.

ഫെബ്രുവരി 13 – ചുംബന ദിനം. വാലന്റൈന്‍സ് ദിനത്തിലെ ഏഴാം ദിനമാണ് ചുംബന ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം ഒരു ചുംബനത്തിലൂടെ പ്രണയികള്‍ അവരുടെ പ്രണയത്തിന് മുദ്രയിടുന്നു. സ്‌നേഹം ചിലപ്പോഴൊക്കെ പറഞ്ഞറിയിക്കുന്നതിലും എളുപ്പം ഒരു ചുംബനത്തിലൂടെയോ, അല്ലെങ്കില്‍ ആലിം?ഗനത്തിലൂടെയോ അറിയിക്കാവുന്നതാണ്.

ഫെബ്രുവരി 14- വാലന്റൈന്‍സ് ദിനം ഫെബ്രുവരി 14നാണ് യഥാര്‍ത്ഥ പ്രണയദിനം ആഘോഷിക്കുന്നത്. ഒരുമിച്ച് സമയം ചിലവഴിച്ചും ഡേറ്റിങ്ങിനു പോയും പരസ്പരം സമ്മാനങ്ങള്‍ നല്‍കിയും എല്ലാം പ്രണയിതാക്കള്‍ ഈ ദിനം ആഘോഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button