Latest NewsIndiaInternational

അധ്യാപികയും കുടുംബവും മരിച്ച നിലയില്‍

ലണ്ടന്‍: ബ്രിട്ടനിലെ സ്വകാര്യ കോളജ് ഹെഡ് ടീച്ചറെയും കുടുംബത്തെയും കോളജ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സറേയിലെ എപ്സം കോളജ് മേധാവിയായ എമ്മ പാറ്റിസണ്‍(45), ഭര്‍ത്താവ് ജോര്‍ജ്ജ്(39), മകള്‍ ലെറ്റി(7) എന്നിവരെയാണു ഞായറാഴ്ച ഉച്ചയ്ക്ക് 01:10 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read Also: ഇ- കാറ്ററിംഗ് സർവീസ് ഉപഭോക്തൃ സൗഹൃദമാക്കാൻ ഐആർസിടിസി, വാട്സ്ആപ്പ് സേവനം ആരംഭിച്ചു

തെക്കന്‍ ലണ്ടനിലെ ക്രോയ്ഡണ്‍ ഹൈസ്‌കൂളിലെ ഹെഡ് ടീച്ചറായി ആറു വര്‍ഷം സേവനം അനുഷ്ഠിച്ച ശേഷം അഞ്ചു മാസം മുമ്പാണ് എമ്മ പാറ്റിസണ്‍ എപ്സോമിന്റെ ആദ്യ വനിതാ ഹെഡ് ആയി എത്തുന്നത്. 1855 ല്‍ സ്ഥാപിതമായതാണ് എപ്‌സോം കോളജ്. ബ്രിട്ടനിലെ പ്രശസ്തമായ കോളജുകളില്‍ ഒന്നായ ഇവിടെ ഏകദേശം 950 ല്‍പ്പരം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

shortlink

Post Your Comments


Back to top button