ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് എസ്23 ഹാൻഡ്സെറ്റുകളുടെ പ്രീ- ബുക്കിംഗ് വേളയിൽ ലഭിച്ചത് കോടികൾ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിപണിയിൽ സാംസംഗ് ഗാലക്സി എസ്23 സീരീസിലെ മൂന്ന് ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചത്. ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറിൽ തന്നെ 1,400 കോടി രൂപയ്ക്കുളള 1.4 ലക്ഷം ഹാൻഡ്സെറ്റുകളുടെ ഓർഡറുകളാണ് ലഭിച്ചിരിക്കുന്നത്.
ഫെബ്രുവരി 23 വരെയാണ് ഗാലക്സി എസ്23- യുടെ പ്രീ- ബുക്കിംഗ് നടക്കുക. ശരാശരി ഒരു ലക്ഷം രൂപ വിലയുള്ള ഹാൻഡ്സെറ്റുകളുടെ വിൽപ്പനയാണ് അതിവേഗത്തിൽ പ്രീ- ബുക്കിംഗ് ചെയ്തിരിക്കുന്നത്. ഗാലക്സി എസ്23 സീരീസിലെ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് വില 75,000 മുതൽ 1.55 ലക്ഷം രൂപ വരെയാണ്. ഇന്ത്യയിൽ വിൽക്കുന്ന ഗാലക്സി എസ്23 മോഡലുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കുമെന്ന് സാംസംഗ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഒട്ടനവധി ഉപഭോക്താക്കൾ ഉള്ള സാംസംഗ് ഗാലക്സി എസ്22- നെ അപേക്ഷിച്ച് ഗാലക്സി എസ്23- ന്റെ ബുക്കിംഗ് അതിവേഗത്തിലാണ് നടന്നത്.
Also Read: കാനയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരിക്ക് : സംഭവം തൃശ്ശൂരിൽ
Post Your Comments