Latest NewsKeralaNewsBusiness

ഇന്നോവേഷൻ ചലഞ്ച് 2023: നൂതന ആശയങ്ങൾ സമർപ്പിക്കാൻ അവസരം, വിശദാംശങ്ങൾ ഇങ്ങനെ

ഇന്നോവേഷൻ രംഗത്ത് ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള നൂതന ആശയങ്ങളാണ് സമർപ്പിക്കേണ്ടത്

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഒരു തദ്ദേശസ്ഥാപനം ഒരു ആശയം’ എന്ന പദ്ധതിയുടെ ഭാഗമായുളള ഇന്നോവേഷൻ ചലഞ്ച് 2023- ലേക്ക് ആശയങ്ങൾ സമർപ്പിക്കാൻ അവസരം. ഇന്നോവേഷൻ രംഗത്ത് ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള നൂതന ആശയങ്ങളാണ് സമർപ്പിക്കേണ്ടത്. ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് ആകർഷകങ്ങളായ സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

കെ.വി.എ.എസ്.യു, കെ.ടി.യു, കുഫോസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലകളിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മൂന്ന് വിഭാഗങ്ങളിലാണ് അപേക്ഷകൾ സ്വീകരിക്കുക. ഒന്നാമത്തെ വിഭാഗത്തിൽ വിദ്യാർത്ഥികൾ, രണ്ടാമത്തെ വിഭാഗത്തിൽ പിഎച്ച്ഡി സ്കോളേഴ്സ്, മൂന്നാമത്തെ വിഭാഗത്തിൽ സ്റ്റാർട്ടപ്പുകൾ എന്നിങ്ങനെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കൂടാതെ, മൂന്ന് വർഷത്തിനകം ബിടെക്/ മാസ്റ്റേഴ്സ്/ പിഎച്ച്ഡി എന്നിവ പൂർത്തിയാക്കിയവർക്കും അതത് വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

Also Read: ഇടുക്കിയിലെ കാട്ടാന ശല്യം: വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്

കൃഷിയും സസ്യശാസ്ത്രവും, ആനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസ്, ഫിഷറീസ് ആൻഡ് ഓഷൻ സയൻസ്, ഡയറി, ഫുഡ് ടെക്നോളജി, പുനരുപയോഗം, ഊർജ്ജ സംരക്ഷണം, ഇ- മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ മേഖലകളിലെ നൂതന ആശയങ്ങളാണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button